പാലക്കാട്: (www.truevisionnews.com) മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കലക്ടറോട് റിപ്പോർട്ട് തേടും.

സോളാർ ഫെൻസിങ് തകർത്താണ് ആന എത്തിയത്. നാട്ടുകാരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു.
ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുൽദാസ് പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ഹര്‍ത്താല്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് കൊല്ലപ്പെട്ട അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണം നടന്നത്.
ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി .
#Wildelephantattack #Mundur #investigate #whether #forestdepartment #officials #Fault #AKSaseendran
