മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കും - എ കെ ശശീന്ദ്രൻ

മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കും - എ കെ ശശീന്ദ്രൻ
Apr 7, 2025 09:58 AM | By VIPIN P V

പാലക്കാട്: (www.truevisionnews.com) മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കലക്ടറോട് റിപ്പോർട്ട് തേടും.

സോളാർ ഫെൻസിങ് തകർത്താണ് ആന എത്തിയത്. നാട്ടുകാരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു.

ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുൽദാസ് പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ഹര്‍ത്താല്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് കൊല്ലപ്പെട്ട അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണം നടന്നത്.

ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി .

#Wildelephantattack #Mundur #investigate #whether #forestdepartment #officials #Fault #AKSaseendran

Next TV

Related Stories
ക്ഷേത്രോത്സവത്തിനിടെ വാർഡ് മെമ്പർ ഉൾപ്പടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ഉദയകുമാർ

Apr 18, 2025 07:23 AM

ക്ഷേത്രോത്സവത്തിനിടെ വാർഡ് മെമ്പർ ഉൾപ്പടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ഉദയകുമാർ

തങ്ങളുടെ ചടങ്ങിനു മുന്നേ വെടിക്കെട്ട് നടത്തിയത് ചോദ്യം ചെയ്തതിനാണ് അധിക്ഷേപമെന്ന് ഇവർ...

Read More >>
ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റ യുവതി മരിച്ചു

Apr 18, 2025 07:12 AM

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റ യുവതി മരിച്ചു

ബുധനാഴ്ച രാത്രി പത്തു മണിയോടെ എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമുണ്ടായ അപകടത്തിൽ മൻസൂറിനും...

Read More >>
അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; മരണകാരണം ഭർതൃവീട്ടിലെ മാനസികപീഡനമെന്ന് കുടുംബം, മൊഴിയെടുക്കും

Apr 18, 2025 07:10 AM

അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; മരണകാരണം ഭർതൃവീട്ടിലെ മാനസികപീഡനമെന്ന് കുടുംബം, മൊഴിയെടുക്കും

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർക്കും പരാതി...

Read More >>
'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

Apr 18, 2025 06:45 AM

'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

2020 സെപ്റ്റംബർ 25ന് അഡ്വ ജിസ്മോൾ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെ...

Read More >>
കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 06:34 AM

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

Apr 18, 2025 06:24 AM

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

നരിക്കുനി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒഫീസർ രാഗിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ചേർന്നാണ്...

Read More >>
Top Stories