ഉടുപ്പി:(truevisionnews.com) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 14 കാരന്‍ മരിച്ചു. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. എന്‍എച്ച് 66 മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ 8.30 ഓടെ സമ്മര്‍ ക്യാമ്പിലേക്ക് പോകുകയായിരുന്ന വംശ് ഷെട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടുപ്പി എസ്എംസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് വംശ്.

കലാബുറഗിയില്‍ നിന്ന് വരുകയായിരുന്ന കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. അഖിലേഷ് (21) എന്ന യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗത്തിലായിരുന്നു വാഹനം എന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വാഹനം ഇടിച്ച ജംഗ്ഷന്‍ അപകട മേഖലയാണെന്നും പലപ്പോഴും അവിടെ വാഹനാപടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
#speeding #car #hit #overturned#student #way #summer #camp#tragic #end#him
