ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌
Mar 29, 2025 02:56 PM | By Athira V

( www.truevisionnews.com ) വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ 'ആഡ് സ്റ്റാറ്റസ്' ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി 'മ്യൂസിക് നോട്ടി'ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം.

സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ 'എന്‍ഡ്-ടു-എന്‍ഡ്' എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.






#WhatsApp #introduces #new #feature #add #music #status

Next TV

Related Stories
ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

Jun 17, 2025 06:40 PM

ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി...

Read More >>
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
Top Stories










Entertainment News