എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കൂ...; എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ

എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കൂ...; എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ
Jun 22, 2025 08:18 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്ന് തിരുവല്ലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ കടിക്കുകയോ മാന്തുകയോ ചെയ്തിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഉണ്ടായിരുന്ന നായ ആളുകളെ കടിച്ചു തുടങ്ങിയത്. ഇതിനിടയില്‍ അതുവഴി കടന്നുപോയ ബൈക്ക് യാത്രികന്‍ നായയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കി. പരിക്കേറ്റ നായയെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചത്ത നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. എട്ടു പേര്‍ക്ക് നായയുടെ കടിയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കടിയേറ്റവരില്‍ മൂന്നുപേര്‍ വിദ്യാര്‍ത്ഥികളാണ്.

വഴിയാത്രക്കാരെയാണ് തെരുവുനായ കൂടുതലായും ആക്രമിച്ചത്. പേവിഷബാധയുള്ള നായ പ്രദേശത്തെ മറ്റു നായ്ക്കളെ കടിച്ചതായും സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.



stray dog ​​bit eight people Vazhappally Changanassery confirmed rabies.

Next TV

Related Stories
ഓണം കളറാക്കാം ...; സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാകും

Jun 22, 2025 11:43 AM

ഓണം കളറാക്കാം ...; സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാകും

ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ്...

Read More >>
കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും  കൂട്ടിയിടിച്ച് അപകടം;  46 പേര്‍ക്ക് പരിക്ക്

Jun 22, 2025 11:10 AM

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 46 പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...

Read More >>
 പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

Jun 22, 2025 10:15 AM

പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

എൻ എസ് എസ് വേദിയിലും ആർ എസ് എസ്...

Read More >>
Top Stories