അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനൽകി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനൽകി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം
Jun 22, 2025 08:32 AM | By Athira V

(truevisionnews.com)അഹമ്മദാബാദ് വിമന ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനൽകി. ഇനിയും തിരിച്ചറിയാനാകാതെ മലയാളിയായ രഞ്ജിതയുടെ മൃതദേഹം.ആദ്യ സാമ്പിളിൽ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. 270 പേരാണ് വിമാനാപകടത്തിൽ മരിച്ചത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റാൻ നിർദേശം നൽകി.

അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. തുടർന്നും വീഴ്ച വരുത്തിയാൽ ഓപ്പറേറ്റർ ലൈസൻസ് അടക്കം റദ് ചെയ്യുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നൽകി. ബാംഗ്ലൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് സമയം നീണ്ടതിലാണ് ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

മെയ് 16,17 തീയതികളിൽ പറത്തിയ വിമാനങ്ങൾക്ക് പത്തുമണിക്കൂർ പറക്കൽ സമയമാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നു എന്നാണ് കണ്ടെത്തൽ. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഡജിസിഎ നൽകിയിട്ടുള്ള നിർദേശം.

Ahmedabad plane crash 232 bodies released Ranjitha remains unidentified

Next TV

Related Stories
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

Jul 19, 2025 07:27 AM

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ....

Read More >>
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
Top Stories

//Truevisionall