പാലക്കാട്: (www.truevisionnews.com) 14 വയസ്സുള്ള ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ എക്സൈസ് ഓഫിസർക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കൊല്ലം കാരങ്കാട് ചൂരപൊയ്ക സ്വദേശി പൂജതീർഥം ജയപ്രകാശിനെയാണ് (52) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2021 ഡിസംബർ മൂന്നിനാണ് സംഭവം. ബസിൽ യാത്ര ചെയ്തിരുന്ന ബാലനെ പാലക്കാട് എക്സൈസ് ഓഫിസിന് കീഴിലുള്ള കഞ്ചിക്കോട് യുനൈറ്റഡ് സ്പിരിറ്റ്സിൽ ജോലി ചെയ്തിരുന്ന പ്രതി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
വാളയാർ സബ് ഇൻസ്പെക്ടറായിരുന്ന ആർ. രാജേഷ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ സുനിത അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രമിക ഹാജരായി.
ലെയ്സൻ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു പിഴത്തുക കൂടാതെ ബാലന് അധിക ധനസഹായത്തിനും വിധിയായി.
#Excise #officer #sentenced #five #years #prison #sexuallyassaulting #year #oldboy
