വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
Mar 27, 2025 12:06 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കിൽ ബസ് സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും. ഏപ്രിൽ 3 മുതൽ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക.

ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. 13 വർഷമായി 1 രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ്. ഈ നിരക്കിൽ ഓടാനാകില്ലെന്നാണ് ബസുടമകൾ പറയുന്നത്.

#Privatebus #owners #state #strike #student #fare #hike

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories