മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ്
Mar 27, 2025 10:52 AM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം എച്ച്‌ഐവി ബാധിതരായത് പത്ത് പേരാണ്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്.

കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു.

രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

#HIV #infection #among #drugusers #Malappuram #HealthDepartment #holds #emergencymeeting

Next TV

Related Stories
Top Stories