രാത്രി വളർത്തുനായയെ കടിച്ചുകൊന്നു, കൊരട്ടിക്ക് പിന്നാലെ ചാലക്കുടി മേഖലയും പുലിപ്പേടിയിൽ; ആശങ്കയിൽ നാട്ടുകാർ

രാത്രി വളർത്തുനായയെ കടിച്ചുകൊന്നു, കൊരട്ടിക്ക് പിന്നാലെ ചാലക്കുടി മേഖലയും പുലിപ്പേടിയിൽ; ആശങ്കയിൽ നാട്ടുകാർ
Mar 26, 2025 05:03 PM | By Athira V

തൃശൂർ: ( www.truevisionnews.com) ചാലക്കുടി മേഖല പുലിപ്പേടിയില്‍. കൊരട്ടയില്‍ പുലിഭീതി നിലനില്‍ക്കെയാണ് കോടശേരിയിലെ വാരംകുഴിയില്‍ പുലിഭീതി ഉയരുന്നത്. രണ്ടുകൈ വാരംകുഴി വലരിയില്‍ വീട്ടില്‍ വിപിന്റെ വളര്‍ത്തുനായയെയാണ് പുലി ആക്രമിച്ചത്. തിങ്കള്‍ രാത്രി 8.30 ഓടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പുലി ഓടിപോകുന്നതായി കണ്ടു. ചൊവ്വ രാവിലെയാണ് വളര്‍ത്തുനായയെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്.

കൊരട്ടിയിലെ ചിറങ്ങരയില്‍ കഴിഞ്ഞ 14 മുതല്‍ പുലിഭീതിയിലാണ്. ഇവിടേയും വളര്‍ത്തുനായയെണ് പുലി പിടിച്ചുകൊണ്ടുപോയത്. സി സി ടി സി ദൃശ്യങ്ങളില്‍ നിന്നും നായയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. പിന്നീട് പുലിയെ പിടികൂടാനായി രണ്ട് കൂടുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാനായിട്ടില്ല.

സമീപത്തെ ഗവ. ഓഫ് ഇന്ത്യ പ്രസ് ഭാഗത്തും പഴയ മദുര കോട്‌സിന്റെ ഭാഗത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇവിടെ അഞ്ച് കാമറകള്‍ സ്ഥാപിക്കുമെന്ന് വാഴച്ചാല്‍ ഡി എഫ് ഒ ആര്‍ ലക്ഷ്മി അറിയിച്ചു. ഈ ഭാഗത്തും പുലിയെ കണ്ടതായി പറയപ്പെടുന്നതിനാലാണ് കാമറകള്‍ സ്ഥാപിക്കുന്നത്.





#Pet #dog #bitten #death #night #Chalakudy #area #also #under #threat #after #Koratty #locals #worried

Next TV

Related Stories
Top Stories