ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്
Mar 25, 2025 01:46 PM | By VIPIN P V

മുംബൈ: (www.truevisionnews.com) സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ചെമ്പൂരിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്.

കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലും പലതവണ അടിച്ചെന്നും അധ്യാപികയുടെ അതിക്രമത്തില്‍ കുട്ടിക്ക് പരിക്കുപറ്റിയെന്നും കാണിച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വകുപ്പുകള്‍ ചേര്‍ത്ത് അധ്യാപികയ്ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

#year #old #girl #brutallybeaten #caned #speaking #class #Casefiled #teacher #father #complaint

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News