വാഷിങ്ടൺ: (www.truevisionnews.com) മകനെ കഴുത്തറുത്ത് കൊന്ന കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ. സരിത രാമരാജു എന്ന 48കാരിയാണ് അറസ്റ്റിലായത്.

ഡിസ്നി ലാൻഡിൽ അവധി ആഘോഷിക്കാൻ എത്തിയ ശേഷമാണ് സരിത മകനെ കഴുത്തറുത്ത് കൊന്നത്. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 11 വയസുകാരനായ മകനെ സരിത കാണാനെത്തിയിരുന്നു.
ഹോട്ടൽ മുറിയിൽ എത്തിച്ചാണ് കൊലപാതകം നടത്തിയത്. കൈയിലുണ്ടായിരുന്ന കറിക്കത്തി കൊണ്ടാണ് ക്രൂരകൃത്യം നടത്തിയത്.
മകനെ കൊലപ്പെടുത്തിയ വിവരം സരിത തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. മുൻ ഭർത്താവിനോടുള്ള വൈരാഗ്യവും കുട്ടിയെ പരിപാലിക്കുന്നത് സംബന്ധിച്ച തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
#year #old #woman #arrested #slitting #son #throat
