(truevisionnews.com) മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്. പുട്ടും കടലയും പുട്ടും ബീഫും എന്ന് പറയുമ്പോൾ തന്നെ നാവിൽ കൊതിയൂറും. എങ്കിൽ ഇന്നൊരു വെറൈറ്റി വിഭവം തയാറാക്കാം. ബാക്കി വന്ന പുട്ട് ഇരിപ്പുണ്ടോ? എങ്കിൽ അത് കളയല്ലേ.. ഉഗ്രൻ രുചിയിൽ ഒരു ഉപ്പുമാവ് തയാറാക്കി നോക്കാം

ചേരുവകൾ
പുട്ട് -2 കപ്പ്
കടുക്
വെളിച്ചെണ്ണ
കറിവേപ്പില
വറ്റൽമുളക്
വെള്ളം - ആവശ്യത്തിന്
ചെറിയ ഉള്ളി -3 എണ്ണം
ഇഞ്ചി -ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കുക. ശേഷം രണ്ട് വറ്റൽമുളകും കറിവേപ്പിലയും ഇഞ്ചിയും ചുവന്നുള്ളിയും ഇട്ട് നന്നായി വഴറ്റിയെടുക്കുക.
അതിലേക്ക് എടുത്തു വെച്ച പുട്ട് ചേർത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കി വാങ്ങി വെക്കാം. നല്ല ഉഗ്രൻ പുട്ട് ഉപ്പുമാവ് തയാർ.
#try #making #spicy #puttu #uppumav
