അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
Mar 21, 2025 02:23 PM | By Athira V

വാഷിംഗ്ടൺ: ( www.truevisionnews.com ) അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്ന ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു. സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരുന്നതിനിടെ അധികച്ചെലവിന്‍റെ പേരിലാണ് നടപടി. എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനുള്ള സാധ്യത ഉണ്ട്.

വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിടുന്നതിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. വകുപ്പിന്‍റെ പ്രവർത്തനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

പൊതുവിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവിടുമ്പോൾ അത് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നായിരുന്നു സർക്കാരിന്‍റെ പക്ഷം. ഈ നീക്കത്തിന്‍റെ തുടർച്ചയായാണ് ഉത്തരവിൽ പ്രസിഡന്‍റ് ഒപ്പിട്ടിരിക്കുന്നത്.

ഉത്തരവിന് പ്രസിഡന്‍റ് അംഗീകാരം നൽകിയതോടെ വകുപ്പ് പൂർണമായി അടച്ചുപൂട്ടാനുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനം നടപ്പാകുന്നതോടെ വിദ്യാർഥികൾക്കുള്ള വായ്പയും സ്കോളർഷിപ്പുകളും ഇല്ലാതാകും.

ഇതിനൊപ്പം വകുപ്പിലെ ജീവനക്കാരും കൂട്ടപ്പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് നിയമനിർമാണം അനിവാര്യമാണ്. ഇതിനാവശ്യമായ ഭൂരിപക്ഷം നേടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി.

#Trump #signs #order #disband #US #Department #Education

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories