വീട്ടുമുറ്റത്തെ പ്രധാന വിഭവമാണ് ചീര. ചീര തോരൻ ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയൊന്നും വേണ്ട. ഇന്ന് ഒരു ഉഗ്രൻ ചീര ഉപ്പേരി തയാറാക്കി നോക്കാം

ചീര – ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 നീളത്തിൽ അരിഞ്ഞത്
തേങ്ങാ ചിരകിയത് – 1/2 കപ്പ്
വെളുത്തുള്ളി – 3
ചുവന്നുള്ളി – 2
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 1
കറിവേപ്പില –
ഉപ്പ്
മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂണ്
തയാറാക്കുന്ന വിധം
തേങ്ങാ ചിരകിയത് , വെളുത്തുള്ളി, ചുവന്ന ഉള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിച്ചെടുക്കുക.
ശേഷം മുളക്, ചുവന്നുള്ളി, വറ്റൽ മുളക് , കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ ചീര ചേർത്തു മഞ്ഞൾപ്പൊടിയും ഉപ്പും ചതച്ചെടുത്ത തേങ്ങ മിക്സും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
ഒരു പാത്രം കൊണ്ട് മൂടിയതിനു ശേഷം രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അതിനുശേഷം വീണ്ടും നന്നായി യോജിപ്പിക്കുക. ചീരത്തോരൻ തയ്യാർ.
#Lets #try #making #tasty #style #cheeraupperi
