(truevisionnews.com) ചക്ക മൂത്താൽ പിന്നെ രുചി വിഭവങ്ങളുടെ കാലമാണ്. ചക്ക കൊണ്ടുള്ള ഏത് വിഭവവും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഇന്ന് നമുക്കൊരു ഉഗ്രൻ ചക്ക വറുത്തത് പരീക്ഷിച്ചു നോക്കാം.........

ചേരുവകൾ
ചക്ക - ആവശ്യത്തിന്
ഓയിൽ
മഞ്ഞൾ പൊടി
ഉപ്പ്
തയാറാക്കുന്ന വിധം
മൂത്ത ചക്കയാണ് വറുക്കാൻ നല്ലത്. ചക്കയുടെ ചകിണിയും കുരുവും കളഞ്ഞ് നീളത്തിൽ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുറച്ചു നേരം മാറ്റി വെക്കുക.
ശേഷം ഒരു പാൻ വെച്ച് ഓയിൽ ഒഴിക്കുക. ഇത് തിളച്ച് വരുമ്പോൾ ചക്ക കുറച്ച് കുറച്ചായി ഇട്ട് വേവിച്ചെടുക്കുക. ചക്ക ഇടക്കിടക്ക് ഇളക്കി കൊടുക്കണം. ഇത് വേഗം വെന്തു കിട്ടാൻ സഹായിക്കും.
വെന്തു കഴിഞ്ഞാൽ ഒരു പ്ലേറ്റിൽ പേപ്പറോ തുണിയോ വച്ച് അതിലേക്ക് വറുത്തു കോരുക. വേണമെങ്കിൽ അവസാനം കുറച്ച് മുളക് പൊടി ഇട്ട് ഇളക്കി കൊടുക്കാം. നല്ല സ്വാദിഷ്ടമായ ചക്ക വറുത്തത് റെഡി
#making #some #delicious #chakkavaruthath
