(truevisionnews.com) ഈ ചൂടുകാലം ജ്യൂസ് കുടിച്ചു കൊണ്ട് തണുപ്പിച്ചാലോ? എങ്കിൽ നല്ല തണുത്ത മാമ്പഴ ജ്യൂസ് തന്നെ ആയാലോ? തയാറാക്കി നോക്കാം ഉഗ്രൻ രുചിക്കൂട്ടിൽ

ചേരുവകൾ
മാമ്പഴം : 3 എണ്ണം
പഞ്ചസാര- 1 കപ്പ്
വെള്ളം- ആവശ്യത്തിന്
പാൽ - അര കപ്പ്
ഏലക്ക - പൊടിച്ചത്
തയാറാക്കും വിധം
മാമ്പഴം അരിഞ്ഞ് കുറച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് കുറച്ച് കുറച്ചായി പാലും ആവശ്യത്തിന് പഞ്ചസാരയും പൊടിച്ചു വച്ച ഏലക്കയും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക.
ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർത്ത് തണുക്കാനായി ഫ്രീസറിൽ വയ്ക്കുക. രുചികരമായ മംഗോ ജ്യൂസ് റെഡി
#Lets #try #making #mango #juice #cool #down #body mind
