ചാലക്കുടിയിൽ സിഗ്നൽ തെറ്റിച്ച ലോറിയിടിച്ചു; സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം, ലോറി പൂർണമായും കത്തി നശിച്ചു

ചാലക്കുടിയിൽ സിഗ്നൽ തെറ്റിച്ച ലോറിയിടിച്ചു; സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം, ലോറി പൂർണമായും കത്തി നശിച്ചു
Mar 13, 2025 10:32 AM | By VIPIN P V

തൃശ്ശൂര്‍:(www.truevisionnews.com) ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വി ആർ. പുരം ഞാറക്കൽ സ്വദേശി അനീഷ് (40) ആണ് മരിച്ചത്.

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. അപകടത്തില്‍ രാസവസ്തു കയറ്റി വന്ന ലോറി പൂർണമായും കത്തി നശിച്ചു.

സ്കൂട്ടർ നിരക്കി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

#lorry #scooter #passenger #who #lost #control #signal #Chalakudy #lorry #completely #destroyed #fire

Next TV

Related Stories
Top Stories










Entertainment News