സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ തുടരുന്നു

സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ തുടരുന്നു
Mar 12, 2025 08:48 PM | By VIPIN P V

വാഷിങ്ടൺ: (www.truevisionnews.com) ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൊമിനിക്കൻ വാർത്താ ഏജൻസിയായ നോട്ടിസിയാസ് സിൻ. കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

വീഡിയോയിലെ ടൈംസ്റ്റാമ്പിൽ വ്യാഴാഴ്ച 5:16 എന്നാണ് കാണിക്കുന്നത്. എന്നാൽ രാവിലെയോ വൈകുന്നേരമോ എന്നത് വ്യക്തമല്ല. റിസോർട്ട് പാതയിലൂടെ സുഹൃത്തുക്കൾക്കൊപ്പം സുദിക്ഷ നടക്കുന്നത് ക്ലിപ്പിൽ കാണാം. വെളുത്ത ടീ-ഷർട്ടും ഷോർട്ട്സുമാണ് വേഷം.

അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥിയെ കാണാതായി. കാണാതായ രാത്രിയിൽ, പുലർച്ചെ 3 മണി വരെ സംഘം റിസോർട്ടിൽ പാർട്ടി നടത്തിയിരുന്നു.

24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവൻ റൈബിനൊപ്പമാക്കി സുഹൃത്തുക്കൾ മടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, ഇപ്പോൾ പ്രധാന സാക്ഷിയായ റൈബ് മൂന്ന് തവണ തന്റെ മൊഴി മാറ്റിയത് അന്വേഷണ ഉദ്യോ​ഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.

20 വയസ്സുകാരിക്കായുള്ള തിരച്ചിൽ ഒരാഴ്ചയാകുമ്പോൾ അവൾ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

#Sudiksha #walking #arms #friends #shoulders #last #footage #released #student #missing #five #days

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

Entertainment News

//Truevisionall