ചൂട് കൂടി വരുകയാണ്. ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയും. ഈ സമയത്ത് വെള്ളം കുടിക്കുക എന്നത് അത്യാവശ്യമാണ്. എന്നാൽ വെറും വെള്ളം കുടിക്കുക എന്നതും കുറച്ച് ബുദ്ധിമുട്ടാണ്.

അതിനാൽ ചൂടിനെ ശമിപ്പിക്കാൻ കുടിച്ചാൽ മടുക്കാത്ത തണുത്ത സംഭാരം തയാറാക്കി നോക്കിയാലോ?
തൈര് - 1 കപ്പ്
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ഒരു ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഈ മിക്സിലേക്കു കുറച്ചു വെള്ളവും കൂടി ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ഇത് അരിച്ചെടുക്കുക.
ശേഷം മിക്സിയുടെ ജാറിലേക്ക് തൈര് ചേർത്ത് അടിച്ചെടുക്കുക. അടിച്ചെടുത്ത തൈരിലേക്കു നേരത്തെ അരിച്ചെടുത്ത ജ്യൂസ്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ ചൂട് കാലാവസ്ഥയിൽ കുടിക്കാൻ പറ്റിയ ടേസ്റ്റി സംഭാരം തയാർ.
#Lets #prepare #some #sambaram #relieve #scorching #hea
