ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കൊക്കയില്‍ നിന്ന്, മരണ കാരണം വ്യക്തമല്ല

ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കൊക്കയില്‍ നിന്ന്, മരണ കാരണം വ്യക്തമല്ല
Mar 11, 2025 07:10 AM | By VIPIN P V

ഇടുക്കി: (www.truevisionnews.com) കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി ടോണി (35) യെയാണ് ആശ്രമം - കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടോണിയെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെങ്കുത്തായ പാറക്കെട്ടിന് സമീപം മൃതശരീരം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചമുതൽ ടോണിയെ കാണാതായിരുന്നു.

മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനടുത്ത് ഓട്ടോ ഓടിക്കുന്ന ടോണി ഓട്ടം കുറവാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് തിരികെ പോയതായി സുഹൃത്തുക്കൾ പറയുന്നു. വൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അന്വേഷിച്ചപ്പോഴാണ് ആശ്രമം - കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം ഓട്ടോറിക്ഷ കിടക്കുന്നതായി കണ്ടെത്തിയത്. അടുത്ത് തന്നെ ടോണിയുടെ ഫോണും താക്കോലും കണ്ടെത്തി.

ഈ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ നൂറ് മീറ്ററിലേറെ താഴ്ച്ചയുള്ള പാറക്കെട്ട് നിറഞ്ഞ കൊക്കയിൽ മരിച്ച നിലയില്‍ ടോണിയെ കണ്ടെത്തുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കൊക്കയില്‍ നിന്ന് മൃതശരീരം മുകളിലെത്തിച്ചത്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. ഇയാൾ അവിവാഹിതനാണ്.

#Autodriver #missing #Idukki #founddead #bodyfound #Kokka #cause #deathunclear

Next TV

Related Stories
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories

Entertainment News