സംസ്ഥാന യുവജന കമ്മീഷൻ അവാർഡ് ആർ റോഷിപാലിന്

സംസ്ഥാന യുവജന കമ്മീഷൻ അവാർഡ് ആർ റോഷിപാലിന്
Mar 10, 2025 07:19 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കൺ അവാർഡ് റിപ്പോർട്ടർ പ്രിൻസിപ്പാൾ കറസ്പ്പോണ്ടന്റ് ആർ റോഷിപാലിന്. മാധ്യമ വിഭാഗത്തിലെ അവാർഡാണ് റോഷിപാലിന് ലഭിച്ചത്.

മാധ്യമപ്രവർത്തനം ഒരേസമയം നീതിപൂർവ്വവും രാഷ്ട്രീയപരവും ആകണമെന്ന തിരിച്ചറിവോടെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് ആർ. റോഷിപാലെന്ന് ജൂറി വിലയിരുത്തി. തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളേണ്ടുന്ന ഒരു കാലത്ത് കേരളീയ യുവത്വത്തിന് മാതൃകാപരമായ മാധ്യമ പ്രവർത്തനത്തിന്റെ സാധ്യതകൾ കാണിച്ചു കൊടുക്കുന്നു എന്നതാണ് ആർ. റോഷിപാലിന്റെ സവിശേഷതയെന്നും ജൂറി ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. ​

കല/സാംസ്കാരികം മേഖലയിൽനിന്ന് സമകാലീന മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ കേരളത്തിൻ്റെ സംഭാവനയായി ജ്വലിച്ചുയർന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. ​

ബൗദ്ധികവ്യവഹാരങ്ങളിലും സർഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരൻ വിനിൽ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.

​കാർഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസർഗോഡ് സ്വദേശിനി എം. ശ്രീവിദ്യയാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹയായത്.

വ്യവസായം/സംരഭകത്വം മേഖലയിൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ നിർമാണത്തിൽ പെരുമ തീർക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന്‍ ചന്ദ്രശേഖരന്‍ അവാർഡിനർഹയായി.

നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ലയൺസ് ക്ലബ് മീഡിയ അവാർഡ്, പ്രേം നസീർ സുഹൃത്ത് സമിതി പുരസ്കാരം, ഹ്യൂമൻ റൈറ്റ്സ് ഫോറം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ അവാർഡ്, ജെ.സി ഡാനിയേൽ മാധ്യമ അവാർഡ്, സർഗ്ഗാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ റോഷിപാലിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീന റോഷിപാല്‍, മകള്‍: ദക്ഷ റോഷിപാല്‍ (വിദ്യാര്‍ത്ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, തിരുവനന്തപുരം).

#State #Youth #Commission #Award #goes #RRoshipal

Next TV

Related Stories
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

May 25, 2025 12:15 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ...

Read More >>
കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവ് കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ

May 25, 2025 11:40 AM

കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവ് കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ

മധ്യവയസ്‌ക്കനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
 ഇടുക്കിയിൽ  മരംവീണ് ചികിത്സയിലായിരുന്ന  യുവതി മരിച്ചു

May 25, 2025 10:23 AM

ഇടുക്കിയിൽ മരംവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മരംവീണ് ചികിത്സയിലായിരുന്ന യുവതി...

Read More >>
Top Stories