സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു, ഭയന്നോടിയ പാചക തൊഴിലാളി തലയടിച്ച് വീണ് മരിച്ചു

സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു, ഭയന്നോടിയ പാചക തൊഴിലാളി തലയടിച്ച് വീണ് മരിച്ചു
Mar 10, 2025 05:41 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്.

ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#Saree #catches #fire #preparing #food #school #cook #dies #falling #hitting #head #panic

Next TV

Related Stories
കൊടുവാൾ കൊണ്ട്​ വെട്ടി; അക്രമി എത്തിയത് മഴക്കോട്ടു കൊണ്ട്​ മുഖം മറച്ച്​, വധശ്രമത്തിന്​ കേസെടുത്ത്​ പൊലീസ്

Mar 10, 2025 10:45 PM

കൊടുവാൾ കൊണ്ട്​ വെട്ടി; അക്രമി എത്തിയത് മഴക്കോട്ടു കൊണ്ട്​ മുഖം മറച്ച്​, വധശ്രമത്തിന്​ കേസെടുത്ത്​ പൊലീസ്

തിങ്കളാഴ്ച വൈകീട്ട്​ കൈവേലി റോഡിന്​ സമീപം നിൽക്കുമ്പോഴാണ് വയോധികന് കൊടുവാൾ കൊണ്ട്​ വെട്ടേറ്റത്​. തോളിനും കാലിനും വെട്ടേറ്റ ഇയാളെ...

Read More >>
കണ്ണൂരിൽ  എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവം;  മൂന്ന് പേർ അറസ്റ്റില്‍

Mar 10, 2025 09:52 PM

കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റില്‍

മുഴപ്പിലങ്ങാട് ശ്രീകുരുംബ ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തിനിടെയാണ് പ്രതികള്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്....

Read More >>
സിപിഐഎം നേതാവ് എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

Mar 10, 2025 09:43 PM

സിപിഐഎം നേതാവ് എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട്...

Read More >>
കോഴിക്കോട്  കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത്  ബൈക്കിലെത്തിയ സംഘം

Mar 10, 2025 09:32 PM

കോഴിക്കോട് കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

സാരമായി പരിക്കേറ്റ ഗംഗാധരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
ചൂടുകാലത്ത് വർധിക്കുന്ന പകർച്ചവ്യാധികൾ; ജാ​ഗ്രതാമുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Mar 10, 2025 09:18 PM

ചൂടുകാലത്ത് വർധിക്കുന്ന പകർച്ചവ്യാധികൾ; ജാ​ഗ്രതാമുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സൂര്യാഘാതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ മെഡിക്കൽ ഓഫീസിലും ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിക്കാനുള്ള നിർദ്ദേശവും...

Read More >>
അഫാനെ കാണണമെന്ന് മാതാവ്; കൊലപാതക പരമ്പര ഷെമിയെ അറിയിച്ചു

Mar 10, 2025 09:13 PM

അഫാനെ കാണണമെന്ന് മാതാവ്; കൊലപാതക പരമ്പര ഷെമിയെ അറിയിച്ചു

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും...

Read More >>
Top Stories