വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ

വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ
Mar 10, 2025 03:09 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ മുത്ത് എന്ന 80 വയസ് പ്രായമുള്ള സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ മാലയും ലോക്കറ്റും മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിലാണ് 20 വയസുള്ള അൽതാഫിനെ (20) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചാരുംമൂട് ഭാഗത്ത് വെച്ചാണ് അൽത്താഫിനെ പിടികൂടിയത്. മോഷണം നടത്തി ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങാൻ ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടികൂടിയത്. തുടർന്ന് പ്രതി സ്വർണാഭരണം പണയം വെച്ച സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

പ്രതിക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ കടയുടമയുടെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനും മുരിക്കശ്ശേരി സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ചതിനും കേസുകൾ നിലവിലുണ്ട്.

നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതീഷ് എസ്, എസ് സി പി ഒ ശ്രീകുമാർ, രാധാകൃഷ്ണൻ ആചാരി, സിപിഒ മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Grandson #arrested #stealing #elderly #woman's #necklace.

Next TV

Related Stories
വയറു നിറയെ; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉഷാറാകും, നാളെ മുതൽ പുതുക്കിയ മെനു

Jul 31, 2025 02:37 PM

വയറു നിറയെ; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉഷാറാകും, നാളെ മുതൽ പുതുക്കിയ മെനു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ വെള്ളി മുതൽ ഉച്ചഭക്ഷണ മെനു നൽകി തുടങ്ങും....

Read More >>
നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ

Jul 31, 2025 02:34 PM

നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ

നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല...

Read More >>
കോഴിക്കോട് പടനിലത്ത് സ്വകാര്യ ബസും വിവാഹ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; വധു ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

Jul 31, 2025 02:17 PM

കോഴിക്കോട് പടനിലത്ത് സ്വകാര്യ ബസും വിവാഹ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; വധു ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്...

Read More >>
കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 31, 2025 01:22 PM

കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക്...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jul 31, 2025 12:55 PM

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി...

Read More >>
Top Stories

//Truevisionall