ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കാൻ ചിക്കൻ ചട്ടിപ്പത്തിരി തയ്യാറാക്കാം...

ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കാൻ ചിക്കൻ ചട്ടിപ്പത്തിരി തയ്യാറാക്കാം...
Mar 9, 2025 12:52 PM | By Susmitha Surendran

(truevisionnews.com)  ഇന്നത്തെ നോമ്പ് തുറക്ക് ചിക്കൻ ചട്ടിപ്പത്തിരി തയ്യാറാക്കാം വളരെ എളുപ്പത്തിൽ . കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാത്തിന് .

ചേരുവകൾ

ചിക്കൻ 

മൈദ 

സവാള 

ഇഞ്ചി 

വെളുത്തുള്ളി 

മഞ്ഞൾപ്പൊടി 

കുരുമുളകുപൊടി 

ഗരംമസാലപ്പൊടി 

കറിവേപ്പില

വെളിച്ചെണ്ണ

മുട്ട - 

വെള്ളം

ഉപ്പ് 

തയാറക്കുന്ന വിധം

ചിക്കനിൽ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.

 ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാറാക്കിയ ദോശ മുട്ടയുടെ മിക്സിൽ മുക്കിയതിനു ശേഷം വച്ച് കൊടുക്കാം. മുകളിൽ ചിക്കന്റെ മസാല വച്ച് കൊടുക്കാം.

ഇങ്ങനെ ഒരു 5 ലെയറെങ്കിലും ഇതുപോലെ വയ്ക്കണം. ഇനി ഒരു പഴയ ഫ്രൈയിങ് പാൻ വച്ച് അതിന്റെ മുകളിൽ പാൻ വച്ച് അടച്ച് വച്ച് വേവിക്കാം. 20 മിനിറ്റ് വേവിച്ചെടുക്കണം. ഇനി ഒരു പാനിലേക്കു മാറ്റി കൊടുക്കാം. നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി തയാർ.



#Let's #prepare #chickenchattipathiri #break #fast #today...

Next TV

Related Stories
ഈ ചൂട് കാലത്ത്  മിന്റ് ലൈം കുടിച്ചു നോക്കൂ....

Mar 17, 2025 12:10 PM

ഈ ചൂട് കാലത്ത് മിന്റ് ലൈം കുടിച്ചു നോക്കൂ....

രുചികരവും ലളിതവുമായ മിന്റ് ലൈം വീട്ടിൽ...

Read More >>
കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

Mar 13, 2025 10:02 PM

കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട്...

Read More >>
ഹൊ എന്തൊരു വെയിൽ....! പൊള്ളുന്ന ചൂടിന് ആശ്വാസമായി സംഭാരം തയാറാക്കി നോക്കാം

Mar 11, 2025 09:15 PM

ഹൊ എന്തൊരു വെയിൽ....! പൊള്ളുന്ന ചൂടിന് ആശ്വാസമായി സംഭാരം തയാറാക്കി നോക്കാം

ടിനെ ശമിപ്പിക്കാൻ കുടിച്ചാൽ മടുക്കാത്ത തണുത്ത സംഭാരം തയാറാക്കി...

Read More >>
ക്രിസ്പി പപ്പടവട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

Mar 7, 2025 02:41 PM

ക്രിസ്പി പപ്പടവട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവർക്ക് കൊടുക്കാൻ ചായയ്ക്ക് കടിയൊന്നുമില്ലേ?...

Read More >>
ഇനി ഓംലറ്റ് കഴിക്കാൻ പുറത്തു പോകണ്ട, തട്ടുകട സ്റ്റൈൽ ഓംലറ്റ് വീട്ടിൽ ഉണ്ടാക്കാം

Mar 6, 2025 11:13 PM

ഇനി ഓംലറ്റ് കഴിക്കാൻ പുറത്തു പോകണ്ട, തട്ടുകട സ്റ്റൈൽ ഓംലറ്റ് വീട്ടിൽ ഉണ്ടാക്കാം

ഏതൊരു തട്ട് കടയിൽ പോയാലും നമ്മൾ ആദ്യം വാങ്ങുന്ന ഒരു ഐറ്റം ആണ് ഓംലറ്റ്....

Read More >>
Top Stories