(truevisionnews.com) വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവർക്ക് കൊടുക്കാൻ ചായയ്ക്ക് കടിയൊന്നുമില്ലേ? എങ്കിൽ നല്ല മൊരിഞ്ഞ പപ്പടവട തയാറാക്കിയാലോ?

ചേരുവകൾ
അരിപ്പൊടി -1/4 കപ്പ്
കടലപൊടി -1 കപ്പ്
മുളക്പൊടി -1 ടീസ്പൂൺ
എള്ള് -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
എണ്ണ -ആവശ്യത്തിന്
ഉപ്പ്
വെള്ളം
തയാറാക്കും വിധം
അരിപ്പൊടി, കടലപൊടി, മുളക്പൊടി, എള്ള്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം തുടങ്ങിയവ ചേർത്ത് മിക്സ് ആക്കിയെടുക്കുക.
മാവ് ഒരുപാട് കാട്ടിയാകാതെ പപ്പടത്തിന്റെ രൂപത്തിൽ പരാതിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ഓരോ പപ്പടവും മുക്കി മൂപ്പിച്ചെടുക്കുക.
ശേഷം വറുത്തു കോരി ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല മൊരിഞ്ഞ പപ്പടവട റെഡി
#Crispy #pappadavada #prepared #very #easily #home
