വിമാനയാത്രക്കിടെ വസ്ത്രമുരിഞ്ഞ് യുവതി, യാത്രക്കാർക്ക് ശല്യമായതിനെ തുടർന്ന് വിമാനം തിരിച്ചുപറന്നു.

വിമാനയാത്രക്കിടെ വസ്ത്രമുരിഞ്ഞ് യുവതി, യാത്രക്കാർക്ക് ശല്യമായതിനെ തുടർന്ന് വിമാനം തിരിച്ചുപറന്നു.
Mar 7, 2025 09:23 AM | By Anjali M T

ന്യൂയോർക്ക്:(truevisionnews.com) അമേരിക്കൻ വിമാനത്തിൽ യാത്രമധ്യേ വസ്ത്രമുരിഞ്ഞ് ഇതര യാത്രക്കാർക്ക് യുവതി ശല്യമായതിനെ തുടർന്ന് വിമാനം തിരിച്ചുപറന്നു. സൗത്ത് വെസ്റ്റ് വിമാനത്തിലാണ് സംഭവം. ന​ഗ്നയായി യാത്രക്കാരി വിമാനത്തിനുള്ളിൽ 25 മിനിറ്റ് നടന്നു. ഇതോടെ വിമാനം തിരികെ കൊണ്ടുപോകേണ്ടി വന്നു.

ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച ഫീനിക്സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനയാത്രയുടെ മധ്യത്തിൽ യുവതി എഴുന്നേറ്റ യുവതി, യാത്രക്കാർക്ക് മുന്നിൽ നഗ്നയായി. വിമാനത്താവളത്തിലെത്തിച്ച് യുവതിയെ ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയ സ്ത്രീയെ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയി.

സംഭവത്തെക്കുറിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസ് ഒരു പ്രസ്താവന ഇറക്കുകയും വിമാനത്തിലെ തടസ്സത്തിന് യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, യുവതി വിമാനത്തിൽ നിന്ന് തന്നെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും തനിക്ക് ബൈപോളാർ രോ​ഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു. സ്ത്രീ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചതായി സഹയാത്രികർ പറഞ്ഞു.


#flight #turnedback #after #woman #removed #clothes #flight #disturbance #passengers

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories










Entertainment News