നൈറ്റ് ഡ്രൈവിന് പോകാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഓരോരുത്തരും. കൂടെ ഫുഡും ഉണ്ടെങ്കിൽ പിന്നെ പറയണോ....തട്ട് കടേന്ന് കഴിക്കുന്ന ഫുഡിന് പകരം വെക്കാൻ മറ്റൊരു സ്ഥലത്തിനും കഴിയില്ല.

ഏതൊരു തട്ട് കടയിൽ പോയാലും നമ്മൾ ആദ്യം വാങ്ങുന്ന ഒരു ഐറ്റം ആണ് ഓംലറ്റ്. ഇത് കഴിച്ചില്ലെങ്കിൽ പിന്നെ ഒരു സ്വസ്ഥതയുണ്ടാവില്ല..എന്നാൽ തട്ട് കടേന്ന് കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ തയാറാക്കാൻ പറ്റുന്ന ഒരു ഓംലറ്റ് റെസിപ്പി പറഞ്ഞു തരട്ടെ?
മുട്ട - 3 എണ്ണം
പച്ചമുളക് - 2 എണ്ണം
ഉള്ളി - ചെറുതായി അരിഞ്ഞത്
ഉപ്പ്
കറിവേപ്പില
മല്ലിച്ചപ്പ്
വെളിച്ചെണ്ണ
കുരുമുളക് പൊടി
തയാറാക്കും വിധം
മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും പച്ചമുളക് അരിഞ്ഞതും , ഉള്ളിയും കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സ് ആക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് , മിക്സ് ആക്കി വെച്ച മുട്ട കുറച്ചു കുറച്ചായി ഒഴിച്ച് കൊടുക്കുക. ശേഷം അതിന് മുകളിൽ കുരുമുളക് പൊടിയും മല്ലിച്ചപ്പും വിതറുക.
വെന്തു വരുമ്പോൾ മുട്ട മറിച്ച് ഇട്ടു കൊടുക്കുക. കുറഞ്ഞ തീയിൽ ഒരു മിനിറ്റ് വേവിക്കുക. ശേഷം അതൊരു പ്ലേറ്റിലേക്ക് മാറ്റി വെക്കുക.. നല്ല തട്ടുകട സ്റ്റൈൽ ഓംലറ്റ് റെഡി.
#No #going #out #eat #omelett #make #thattukada #style #omelet #home
