അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി

അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി
Mar 6, 2025 10:15 PM | By VIPIN P V

(www.truevisionnews.com) ഇനിയും ആലോചിച്ചുനിൽക്കാൻ‌ സമയമില്ല. വൈകുന്ന ഓരോ നിമിഷത്തിനും ജീവിതത്തിന്റെ വിലയുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.

കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടുവീഴ്ത്തിത്തുടങ്ങി ലഹരി. നമ്മുടെ കുട്ടികളിൽ ചിലർക്കെങ്കിലും മനുഷ്യത്വം കൈമോശം വരുന്നുവെന്ന യാഥാർഥ്യം അപായഭീഷണിമുഴക്കി ഇപ്പോൾ കേരളത്തിനു മുന്നിലുണ്ട്. അവരുടെ വെല്ലുവിളികളും കൊലവിളികളും സമൂഹമനഃസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നു.

അവരിൽ സാമൂഹികബോധം വളർത്താൻ, കുട്ടിത്തം തിരിച്ചുകൊണ്ടുവരാൻ എന്താണു മാർഗമെന്ന ചോദ്യത്തിനുള്ള മറുപടി ഈ കാലത്തിന്റെ അടിയന്തരാവശ്യമായിക്കഴിഞ്ഞു. പുതുതലമുറയിൽ സ്വന്തം ജീവിതത്തെയും ഏറെ പ്രതീക്ഷകളുമായി ഒപ്പമുള്ള രക്ഷിതാക്കളെയും സമൂഹത്തെയും മറന്ന്, ലഹരിക്കടിമയാകുന്നതു കണ്ടുള്ള നടുക്കമാകട്ടെ ഈ നാടിന്റെ ഉറക്കംകെടുത്തുകയാണിന്ന്.

അതീവഗുരുതരമായിക്കഴിഞ്ഞു സാഹചര്യം. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ മരണം നമ്മുടെ നെഞ്ചിൽ വിങ്ങുന്നുണ്ട്. ഇങ്ങനെയെ‍ാരു സംഭവം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള തീരുമാനം നമ്മൾ തന്നെ ആർജിച്ചെടുക്കണം.

കുഞ്ഞുങ്ങളെ നേർവഴിയിലേക്കു കൈപിടിച്ചുനടത്താൻ വർഷങ്ങൾക്കുമുൻപു തുടങ്ങിവച്ച ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) എന്ന പദ്ധതി സജീവമാക്കേണ്ട വേളയാണിത്.

സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, തദ്ദേശ ഭരണ വകുപ്പുകൾ, വിവിധ സർക്കാരിതര സന്നദ്ധ പ്രസ്ഥാനങ്ങൾ, അധ്യാപക – രക്ഷാകർതൃ സമൂഹം എന്നിവയെ കോർത്തിണക്കി സംസ്ഥാന സാമൂഹികനീതി വകുപ്പു നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ഒആർസി. എല്ലാ ആഴ്ചയും സ്കൂളുകളിൽ കുട്ടികളെ സന്ദർശിക്കുക, കൗൺസലിങ് നൽകുക തുടങ്ങി ഒആർസി ചെയ്യേണ്ട ചുമതലകളെല്ലാം കൃത്യമായി ചെയ്തിരുന്നെങ്കിൽ ഇതിനകം വലിയ മാറ്റങ്ങൾ ഉണ്ടായേനെ.

ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിക്കും അക്രമത്തിനുമെതിരെ നാം നടത്തുന്ന പോരാട്ടം. കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ഒരുമയാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. സൂക്ഷ്മശ്രദ്ധയോടെവേണം ഈ വിഷയം കൈകാര്യം ചെയ്യാൻ.

#threat #danger #sounding #addiction #beginning #cast #shadow #over #Kerala #future

Next TV

Related Stories
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

Apr 8, 2025 11:09 AM

മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു....

Read More >>
പൂക്കളെ  നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

Apr 1, 2025 07:21 PM

പൂക്കളെ നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക്...

Read More >>
നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

Mar 31, 2025 08:34 PM

നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി ഉ​ള്ള​ട​ക്കം മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ...

Read More >>
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
Top Stories