കോഴിക്കോട് പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

കോഴിക്കോട് പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
Apr 19, 2025 05:13 PM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട്): (www.truevisionnews.com) വീട്ടില്‍ മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ അയല്‍പക്കകാരനായ പന്ത്രണ്ടു വയസ്സുകാരനെ ആക്രമിച്ചതായി പരാതി. കൂത്താളി സ്വദേശിയായ 12 കാരനാണ് മര്‍ദ്ദനമേറ്റത്.

വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് കൂട്ടുകാരുമൊത്ത് പന്തുകളിക്കുകയായിരുന്ന കുട്ടിയില്‍ നിന്നും പന്ത് പിടിച്ചുവാങ്ങിയ മധ്യവയസ്‌കനോട് പന്ത് തിരിച്ചു നല്‍കാന്‍ കുട്ടി ആവശ്യപെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

കൈയ്ക്കും കാലിനുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ മുസമ്മിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയില്‍ നരിക്കുന്നുമ്മല്‍ നാരായണനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

#Twelve #year #old #brutallybeaten #Perambra #Kozhikode #Police #registercase

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories