കോർബ: ( www.truevisionnews.com) ഛത്തീസ്ഡഢിലെ കോർബയിൽ രണ്ട് ഐസ്ക്രീം ഫാക്ടറി തൊഴിലാളികളെ തൊഴിലുടമയും സഹായിയും ചേർന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുത്തും,വൈദ്യുതാഘാതമേൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറി ഉടമയും കൂട്ടാളിയും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്.

രാജസ്ഥാൻ സ്വദേശികളായ അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവരാണ് ഈ ക്രൂരതക്കിരയായത്.ഒരു കോൺട്രാക്ടർ വഴിയാണ് ഇവർ ഛോട്ടു ഗുർജാറിന്റെ ഉടമസ്ഥതയിലുള്ള ഐസ്ക്രീം ഫാക്ടറിയിൽ ജോലിക്കെത്തിയത്. ഇത് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും പൊലീസ് പറഞ്ഞു.
ഏപ്രിൽ 14 നാണ് സംഭവം. ഗുർജാറും കൂട്ടാളിയായ മുകേഷ് ശർമ്മയും രണ്ട് തൊഴിലാളികൾക്കെതിരെയും മോഷണം നടത്തിയെന്ന് പറഞ്ഞ് ഇരുവരുടെയും വസ്ത്രം ഊരിക്കളഞ്ഞു. ഇവർക്ക് ഷോക്ക് നൽകി, നഖങ്ങൾ പറിച്ചെടുത്തു. അതേ സമയം പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായും പൊലീസ് പറഞ്ഞു. വീഡിയോ ക്ലിപ്പിൽ അർദ്ധനഗ്നനായ ഒരാളെ ഷോക്കടിപ്പിക്കുന്നതും മർദിക്കുകയും ചെയ്യുന്നതായി കാണിക്കുന്നുണ്ടെന്നും പൊലീസ്.
തൊഴിൽ പീഡനത്തിനിരയായ രണ്ട് പേർ രക്ഷപ്പെട്ട് അവരുടെ ജന്മനാട്ടിൽ എത്തി ഗുലാബ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രാജസ്ഥാൻ പൊലീസ് "സീറോ" എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും തുടർനടപടികൾക്കായി കേസ് കോർബ പൊലീസിന് കൈമാറുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വാഹനം വാങ്ങുന്നതിനായി തൊഴിലാളികളിലൊരാൾ 20,000 രൂപ പണം അഡ്വാൻസായി ആവശ്യപ്പെട്ടിരുന്നു. ഉടമ വിസമ്മതിച്ചപ്പോൾ, ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ഉടമയോട് പറഞ്ഞപ്പോഴാണ് ഇത്തരത്തിൽ പെരുമാറിയതെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
#workers #describes #nails #employers #chhattisgarh #cruelty
