ഭോപ്പാൽ: (truevisionnews.com) കോട്ടയിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ യുവാവിന്റെ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടു.

സത്യം കാത്രെ എന്ന 20-കാരനാണ് ഇരുമ്പ് വടി ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിച്ചത്. ആക്രമണത്തിൽ പിതാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയിൽ വെച്ചാണ് സത്യയുടെ മാതാവ് പ്രതിഭ മരണപ്പെടുന്നത്. പിതാവ് കിഷോർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ സത്യയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
മെഡിക്കൽ പ്രവേശന പരീക്ഷയായി നീറ്റ് പാസ്സാകുന്നതിന് മാതാപിതാക്കൾ തന്റെ മേൽ സമ്മർദം ചെലുത്തിയതായാണ് സത്യ പോലീസിനോട് പറയുന്നത്.
ഇതേ വിഷയത്തിൽ മാതാപിതാക്കൾ യുവാവിനെ ആവർത്തിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. അതിനിടെ, തിങ്കളാഴ്ച രാത്രി പിതാവ് ഫോൺ ഉപയോഗം തടഞ്ഞതോടെ പ്രകോപിതനായ സത്യ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
#Young #man #beats #his #mother #death #after #being #banned #from #using #his #mobile #phone
