ഭുവനേശ്വർ: (truevisionnews.com) ഒഡിഷയിലെ മയുർഭഞ്ജിൽ ഗുഡ്ക വാങ്ങാൻ 10 രൂപ നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ പിതാവിന്‍റെ തലയറുത്ത 40കാരൻ പൊലീസിൽ കീഴടങ്ങി.

മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിയെടുത്ത പിതാവിന്‍റെ തലയുമായി പ്രതി ചാന്ത്വ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ മാതാവ് സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു.
മാതാപിതാക്കളുമായി രൂക്ഷമായ തർക്കം നടന്നതിനു പിന്നാലെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. പുകയില ഉൽപന്നമായ ഗുഡ്ക വാങ്ങാൻ 10 രൂപ നൽകിയില്ലെന്ന നിസ്സാര കാരണത്തിനാണ് കൊലപാതകം നടന്നതെന്നും അധികൃതർ വ്യക്തമാക്കി.
70കാരനായ ബൈധർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഫൊറൻസിക് സംഘവുമായാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
#40year #old #man #surrenders #police #after #beheading #father #over #not #paying #Rs10 #buy #gutka
