ഭുവന്വേശർ : ( www.truevisionnews.com ) ഓൺലൈൻ ഗെയിം കളിച്ചത് എതിർത്തതിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

പ്രശാന്ത് സേത്തി (65), ഭാര്യ കനകലത (62), മകൾ റോസലിൻ (25) എന്നിവരാണ് മരിച്ചത്. ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒളിവിൽ പോയ പ്രതി സൂര്യകാന്ത് സേഥിയെ (21) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂർച്ഛയുള്ള വസ്തുക്കളോ, കല്ലോ ഉപയോഗിച്ചാവാം തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സൂര്യകാന്തിന് ഓൺലൈൻ ഗെയിം അഡിക്ഷൻ ഉണ്ടായിരുന്നു.
അതിൽനിന്ന് പിന്തിരിപ്പിക്കാൻ കുടുംബം നിരന്തരം ശ്രമിച്ചതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
#Man #kills #family #hitting #them #head #with #stone #opposing #him #playing #online #games
