കഷ്ടപ്പെട്ടത് വെറുതെയായി .... ഉറങ്ങിക്കിടന്ന അമ്മയുടെയും മകളുടെയും സ്വർണാഭരണം കവർന്നു; പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ

കഷ്ടപ്പെട്ടത് വെറുതെയായി .... ഉറങ്ങിക്കിടന്ന അമ്മയുടെയും മകളുടെയും സ്വർണാഭരണം കവർന്നു; പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ
May 15, 2025 09:21 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും മകളുടെയും സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ. ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷിനെ (40) ആണ് പ്രത്യേക അന്വേഷണസംഘം അടിമാലി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാലാ ഇടപ്പാടി കുറിച്ചി ജംങ്ഷൻ ഭാഗത്ത് പനച്ചിക്കപ്പാറയിൽ വീട്ടിൽ ജോസ് തോമസിന്റെ ഭാര്യ ക്രിസ്റ്റി ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജനാല വഴിയാണ് വീട്ടിലെ ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റിയുടെയും ഇളയ മകളുടെയും കഴുത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്.

സ്വർണാഭരണങ്ങൾക്ക് 1,80,000 രൂപ വില വരുമെന്നാണ് പൊലീസ് അറിയിച്ചു. മുതിർന്ന സിവിൽ പൊലീസ് ഓഫിസർ ജോബി ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്, ജോഷി മാത്യു എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Gold ornaments stolen from sleeping mother daughter thief caught within 24 hours

Next TV

Related Stories
നഴ്സിം​ഗ് വിദ്യാർത്ഥിയായിരുന്ന 18- കാരി തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

May 12, 2025 07:22 PM

നഴ്സിം​ഗ് വിദ്യാർത്ഥിയായിരുന്ന 18- കാരി തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നഴ്സിം​ഗ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ബസിൽനിന്ന് ഇറങ്ങിയ വയോധികയെ അതേ ബസ് ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

May 12, 2025 03:11 PM

ബസിൽനിന്ന് ഇറങ്ങിയ വയോധികയെ അതേ ബസ് ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങിയ വയോധികക്ക് അതേ ബസ് കയറി...

Read More >>
വെളിയന്നൂരിൽ  നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ മൂന്നു പേരെ ഇടിച്ചു, ലോട്ടറി തൊഴിലാളി  മരിച്ചു

May 12, 2025 11:22 AM

വെളിയന്നൂരിൽ നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ മൂന്നു പേരെ ഇടിച്ചു, ലോട്ടറി തൊഴിലാളി മരിച്ചു

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി...

Read More >>
Top Stories