(truevisionnews.com) കുട്ടികൾക്ക് എന്നും ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി കൊടുത്ത് മടുത്തോ? വീട്ടിൽ ബ്രഡ് ഉണ്ടോ ...എങ്കിൽ ഇന്ന് ഇതൊന്ന് പരീക്ഷിച്ച നോക്കൂ........

ബ്രൗണ്‍ ബ്രഡ് കഷ്ണങ്ങള്‍- 6 എണ്ണം
മുട്ട- 1
പഞ്ചസാര- ആവശ്യത്തിന്
ഉപ്പ്- ഒരു നുള്ള്
ബട്ടര്‍ - ആവശ്യത്തിന് .
പാൽ - ഒരു പാക്കറ്റ്
ആദ്യം ബ്രെഡ് ബ്രൗൺ കോളറാകുന്നതുവരെ പൊരിച്ചെടുക്കുക. ഒരു മുട്ടയും പഞ്ചസാരയും ഉപ്പും ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കുക.
ശേഷം ഇതില്‍ പാല്‍ ചേര്‍ത്തു ഇളക്കി ഓരോ ബ്രഡും അതില്‍ മുക്കിയെടുത്ത് കുറച്ചു ബട്ടര്‍ പുരട്ടിയശേഷം പാനില്‍ ചെറിയ തീയില്‍ രണ്ടു ഭാഗവും മൊരിച്ചെടുക്കുക. തേനും ബട്ടറിന്റെ ചെറിയ കഷ്ണവും വച്ച് വിളമ്പാം. കുട്ടികള്‍ മടിയില്ലാതെ കഴിക്കും.
#sweet #bread #toast #recipe
