പക്ഷികളുടെ പറുദീസ; പോകാം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രാജാജി ദേശീയ ഉദ്യാനത്തിലേക്ക്

പക്ഷികളുടെ പറുദീസ; പോകാം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രാജാജി ദേശീയ ഉദ്യാനത്തിലേക്ക്
Mar 3, 2025 08:01 PM | By Vishnu K

( www.truevisionnews.com ) വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് ഉത്തരാഖണ്ഡിലെ രാജാജി ദേശീയ ഉദ്യാനം. 1983ൽ സംസ്ഥാനത്തെ മൂന്ന് വന്യജീവി സങ്കേതങ്ങളായ രാജാജി, മോട്ടിച്ചൂർ, ചില്ല എന്നിവ സംയോജിപ്പിച്ച് രൂപീകരിച്ച രാജാജി നാഷണൽ പാർക്കിന് സ്വാതന്ത്ര്യ സമരസേനാനി സി രാജഗോപാലാചാരിയുടെ ഓർമയ്ക്കായി 'രാജാജി' എന്ന പേരും നൽകി.

820.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന രാജാജി ദേശീയ ഉദ്യാനം ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഡെറാഡൂൺ, പൗരി ഗർവാൾ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്.

പക്ഷികളെ ഇഷ്ടമാണോ? എങ്കിൽ ഉറപ്പായും എത്തണം

പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം, കാരണം 312 ഇനങ്ങളിൽപെട്ട പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. 11 ഇനം വേഴാമ്പലുകളും മൂന്നിനം മലമുഴക്കി വേഴാമ്പലുകളും പൈഡ് കിങ്ഫിഷർ, ഇന്ത്യൻ റോളർ, തുടങ്ങി വിവിധ ഇനത്തിൽപെട്ട നിരവധി പക്ഷികൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

കൂടാതെ വൈവിധ്യമാർന്ന ഭൂപ്രദേശം, ശൈത്യകാലത്ത് പാർക്കിനുള്ളിലേക്ക് ദേശാടനപക്ഷികളെ ആകർഷിക്കുന്നു.  സഞ്ചാരികൾക്കായി രണ്ട് പക്ഷിനിരീക്ഷണ സഫാരികളും പാർക്കിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. അതിനാൽ ഈ വിനോദസഞ്ചാരകേന്ദ്രത്തെ പക്ഷികളുടെ പറുദീസ എന്ന് തന്നെ വിളിക്കാവുന്നതാണ്.

നവംബർ, ജൂൺ മാസങ്ങളിലെ ഇടവേളകളിലാണ് പാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

സഞ്ചാരികൾക്കായി ജങ്കിൾ സഫാരി

വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ആനയും കടുവയും ഉൾപ്പെടെ 50ലധികം സസ്തിനികളും പുള്ളിപ്പുലികൾ, കരടികൾ എന്നിവയെയും കൂടുതലായി ഇവിടെ കാണാൻ സാധിക്കും. ഇവിടേയ്ക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്കായി ജങ്കിൾ സഫാരിയും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ത്യക്കാർക്ക് മൂന്ന് മണിക്കൂറിന് 150 രൂപയും വിദേശികൾക്ക് 600 രുപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. സഞ്ചാരികൾക്ക് രാജാജി ദേശീയ ഉദ്യാനത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു ബുക്ക് ചെയ്യാം.

ഉദ്യാനത്തെ ആകർഷകമാക്കുന്ന മറ്റു ഘടകങ്ങൾ

1983ലാണ് രാജാജി നാഷണൽ പാർക്ക് രൂപീകരിച്ചത്.

വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും കാണപ്പെടുന്ന വർധന.

820.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ദേശീയ ഉദ്യാനം.

എങ്ങനെ എത്തിച്ചേരാം

രാജാജി നാഷണൽ പാർക്ക് ജംഗിൾ സഫാരിയുടെ സമയം രാവിലെ 6 മുതൽ 9 വരെയും പിന്നീട് വൈകുന്നേരം 3 മുതൽ 6 വരെയും ആണ്.

ജംഗിൾ സഫാരി നടക്കുന്ന രാജാജി നാഷണൽ പാർക്ക് ചില്ല റേഞ്ച് ഹരിദ്വാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ്

രാജാജി നാഷണൽ പാർക്ക് ഈ മേഖലയിലെ പല നഗരങ്ങളുമായും ബസുകൾ വഴി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. രാജാജി നാഷണൽ പാർക്കിൽ നിന്ന് ഹരിദ്വാർ (43 കി.മീ), ഋഷികേശ് (14 കി.മീ), ഡെറാഡൂൺ (21 കി.മീ), ഡൽഹി (223 കി.മീ) എന്നിവിടങ്ങളിലേക്ക് സ്വകാര്യ, പൊതു ബസുകൾ സർവീസ് നടത്തുന്നു.

ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളി ഗ്രാന്റ് ആണ്, 33 കി.മീ മാത്രം. പാർക്കിന്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്ക് ഡൽഹിയിൽ നിന്ന് ദിവസേന 50 മിനിറ്റ് വിമാന സർവീസുണ്ട്.

രാജാജി നാഷണൽ പാർക്ക് ഈ മേഖലയിലെ പല നഗരങ്ങളുമായും ബസുകൾ വഴി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. രാജാജി നാഷണൽ പാർക്കിലേക്ക് ഹരിദ്വാർ (43 കി.മീ), ഋഷികേശ് (14 കി.മീ), ഡെറാഡൂൺ (21 കി.മീ), ഡൽഹി (223 കി.മീ) എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ, പൊതു ബസുകൾ സർവീസ് നടത്തുന്നു.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ഹരിദ്വാർ (8 കി.മീ), ഡെറാഡൂൺ (24 കി.മീ), ഋഷികേശ് എന്നിവയാണ്. ഇവയെല്ലാം ഇന്ത്യൻ റെയിൽ‌വേ ശൃംഖല വഴി ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.


ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളി ഗ്രാന്റ് ആണ്, 33 കി.മീ മാത്രം. പാർക്കിന്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്ക് ഡൽഹിയിൽ നിന്ന് ദിവസേന 50 മിനിറ്റ് വിമാന സർവീസുണ്ട്.

#paradise #birds #Rajaji #NationalPark #favorite #destination #tourists

Next TV

Related Stories
അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

Jul 4, 2025 07:24 PM

അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടത്തിലേക്കൊരു യാത്ര...

Read More >>
Top Stories










//Truevisionall