ചൂട് ദോശയ്ക്കൊപ്പം കഴിക്കാൻ മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം സ്വാദുള്ള ചട്ണി

ചൂട് ദോശയ്ക്കൊപ്പം കഴിക്കാൻ മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം സ്വാദുള്ള ചട്ണി
Mar 2, 2025 10:34 PM | By Jain Rosviya

(truevisionnews.com) വീട്ടിലെ പ്രധാന വിഭവങ്ങളാണ് ദോശ, ഇഡ്ഡലി തുടങ്ങിയവ. കഴിക്കാൻ നല്ല ചട്ണി കൂടെയുണ്ടെങ്കിൽ പിന്നെ പറയണ്ട.........എങ്കിൽ ഇന്ന് ചട്ണി ഉണ്ടാക്കിനോക്കിയാലോ? നല്ല എരിവും പുളിയുമുള്ള തേങ്ങാ ചട്ണി.......

ചേരുവകൾ

തേങ്ങ - അറ മുറി

ചെറിയുള്ളി - 2 എണ്ണം

കാന്താരി - 4 എണ്ണം (എരിവ് അനുസരിച്ച്)

വെളുത്തുള്ളി - രണ്ട് അല്ലി

ഇഞ്ചി - ചെറിയ കഷ്ണം

പുളി

വറ്റൽമുളക്

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ്

മല്ലിച്ചപ്പ്

തയാറാക്കും വിധം

ചിരകിയ തേങ്ങാ മിക്സിയുടെ ജാറിൽ ഇടുക. അതിലേക്ക് കാന്താരി, പുലി, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് , ചെറിയുള്ളി, കുറച്ച് വെള്ളം, മല്ലിച്ചപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. അതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും കൂടി ചേർത്ത കൊടുക്കുക. ശേഷം അരച്ചെടുത്ത അരപ്പ് പാനിലേക്ക് ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് തിളപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ചട്ണി ഒഴിച്ചുകൊടുക്കുക. ഇനി നല്ല ചൂട് ദോശയോടൊപ്പം കഴിച്ചു നോക്കൂ




#delicious #chutney #prepared #minutes #eat #dosha

Next TV

Related Stories
Top Stories