വഴക്കിന് പിന്നാലെ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ വെട്ടി, ഗുരുതര പരിക്ക്; പ്രതി പൊലീസ് കസ്റ്റഡിയിൽ

വഴക്കിന് പിന്നാലെ  ഭർത്താവ് ഭാര്യയുടെ കഴുത്തിൽ വെട്ടി, ഗുരുതര പരിക്ക്; പ്രതി പൊലീസ് കസ്റ്റഡിയിൽ
Mar 1, 2025 09:49 PM | By Jain Rosviya

പാലക്കാട്: കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ അത്യാസന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് സുനിൽകുമാറാണ് മഹാലക്ഷ്‌മിയെ ആക്രമിച്ചത്. പ്രതി ഇപ്പോൾ ചാലിശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

ഇന്ന് വൈകിട്ട് ഇരുവരും വീട്ടിൽ വഴക്ക് കൂടിയിരുന്നു. പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനിൽകുമാർ ആക്രമിക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മഹാലക്ഷ്മിക്ക് കഴുത്തിനാണ് വെട്ടേറ്റത്. ഇവിടെ ആഴത്തിൽ മുറിവേറ്റതായാണ് വിവരം. ധാരാളം രക്തം വാർന്നുപോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

#husband #cut #wife #neck #accused #police #custody

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories