365 ദിവസം ഡാറ്റയും കോളും ; ഏറ്റവും കുറഞ്ഞ വിലയിലുള്ള വാര്‍ഷിക മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

365 ദിവസം ഡാറ്റയും കോളും ; ഏറ്റവും കുറഞ്ഞ വിലയിലുള്ള വാര്‍ഷിക മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍
Mar 1, 2025 04:44 PM | By Vishnu K

ദില്ലി: (truevisionnews.com) ഏത് മാർ​ഗത്തിലൂടെയും ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനൊരുങ്ങുന്ന പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇത്തവണ എത്തിയിരിക്കുന്നത് മറ്റൊരു ആകര്‍ഷകമായ ഡാറ്റാ പ്ലാനുമായിട്ടാണ്. 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന രീതിയിലുള്ള ഈ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പാക്കില്‍ ദിവസവും 2 ജിബി ഡാറ്റ ലഭിക്കും. ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും ആകര്‍ഷകമായ വാര്‍ഷിക പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണിത്.

365 ദിവസവും നോണ്‍സ്റ്റോപ്പ് സ്‌ക്രോളിംഗ്, സ്ട്രീമിങ്, സര്‍ഫിംഗ് എന്ന വാഗ്ദാനത്തോടെയാണ് 1515 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി വീതം ഡാറ്റ (ഒരു വര്‍ഷം ആകെ 720 ജിബി ഡാറ്റ) ഇതുപയോഗിച്ച് ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗമായിരിക്കും ഡാറ്റയ്ക്ക് ലഭിക്കുക. ഇതിന് പുറമെ ഇന്ത്യയിലുടനീളം അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസവും 100 എസ്എംഎസ് വീതവും കമ്പനി നല്‍കുന്നു.

ഒരു ദിവസം 4.15 രൂപയേ ഇതിന് ചിലവ് വരുന്നുള്ളൂ. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ആകര്‍ഷകമായ ഡാറ്റാ പാക്കാണിത്. സ്വകാര്യ കമ്പനികള്‍ 2ജിബി/ഡേ ഡാറ്റാ പ്ലാനുകള്‍ക്ക് ഇതിലേറെ തുക ഈടാക്കുന്നുണ്ട്. എന്നാല്‍ 1515 രൂപ പ്ലാനില്‍ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

#data #calls #BSNL #cheapest #mobile #rechargeplan

Next TV

Related Stories
ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

Jun 17, 2025 06:40 PM

ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി...

Read More >>
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
Top Stories