(truevisionnews.com) കുട്ടൻപിള്ളയുടെ ശിവരാത്രി സിനിമ കണ്ടിട്ടില്ലേ? അതിലെ പ്രധാന കഥാപാത്രം ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്നത് സുരാജ് വെഞ്ഞാറമൂട് എന്നാണ്.
എന്നാൽ ചക്ക തന്നെയാണ് പ്രധാന കഥാപാത്രം എന്നേ ഞാൻ പറയൂ...എന്തുകൊണ്ടാണെന്നറിയോ? സിനിമയിൽ ഓരോ സീനിലും ചക്ക വിഭവങ്ങൾ കാണിക്കുന്നുണ്ട്.
.gif)

എങ്കിൽ ചക്ക കൊണ്ട് ഒരു വിഭവം പരീക്ഷിച്ചു നോക്കിയാലോ? എല്ലാവർക്കും കേട്ട് പരിചയമുള്ള ചക്കപ്പുഴുക്ക് തന്നെ.
ചേരുവകൾ
ചക്ക: 3 കപ്പ്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
തേങ്ങ ചിരകിയത് - അര മുറി
പച്ചമുളക് - 3 എണ്ണം
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ -
വെളുത്തുള്ളി - 3 അല്ലി
തയാറാക്കും വിധം
ചക്ക ചകിണി കളഞ്ഞ് വൃത്തിയാക്കി ഒരു പ്രഷർ കുക്കറിൽ ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, വെള്ളം, കറിവേപ്പില എന്നിവ ചേർത്ത് അടച്ചു വച്ച് വേവിക്കുക.
ചക്ക വേവുമ്പോഴേക്കും അരപ്പ് തയാറാക്കാം. അതിനായി തേങ്ങ, വെളുത്തുള്ളി, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് ജാറിൽ അരിച്ചെടുക്കുക.
ചക്ക വെന്തു കഴിഞ്ഞാൽ ഈ അരപ്പ് അതിലേക്ക് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കി 15 മിനിറ്റ് മൂടിവെച്ച് വേവിക്കുക. ശേഷം നന്നായി ഇളക്കി കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ചാൽ നാവിൽ രുചിയേറുന്ന ചക്കപ്പുഴുക്ക് റെഡി. ഇനി ചമ്മന്തിയും തൈരും കൂടി ഒരു പിടി പിടിക്കാം.
##prepare #chakkppuzhukk #delicious
