പാലക്കാട്: (www.truevisionnews.com) പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയാണ് വലയിലായത്.

ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണ കേസിലാണ് മുഹസിൻ മുബാറക്ക് അറസ്റ്റിലായത്. എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിനിൽ കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയെ വെള്ളിയാഴ്ച തന്നെ വലവിരിച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
#Reach #Kerala #train #Thursday #Friday #theft #mosques #finally
