തൃത്താല: (www.truevisionnews.com) നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. കുമ്പിടി പെരുമ്പലം പള്ളിപ്പടി പുളിക്കൽ വീട്ടിൽ അബ്ബാസിന്റെ ഭാര്യ റഹീന (38)യാണ് മരിച്ചത്.

അപകടം സംഭവിച്ചതിന് തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അപകടം സംഭവിച്ചത് മുതൽ അബോധാവസ്ഥയിലായിരുന്നു റഹീന.
ഫെബ്രുവരി 23ന് ഞായറാഴ്ച കാലത്ത് ആറരയോടെയാണ് കുടുംബസമേതം സഞ്ചരിച്ച കാർ തൃത്താല സെന്ററിൽ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചാണ് അപകടം. കുട്ടികളടക്കം ഏഴ് പേർ ഉണ്ടായിരുന്ന വാഹനത്തിൽ റഹീനയുടെ ഒന്നര വയസുള്ള ഹൈസിൻ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പട്ടാമ്പി ഗ്രീൻ പാർക്കിൽ താമസിക്കുന്ന താഴത്തേതിൽ ഹനീഫ -ഭാര്യ റംല ദമ്പതികളുടെ മകളാണ് റഹീന.
കാർ ഓടിച്ചിരുന്ന പട്ടാമ്പി ഗ്രീൻ പാർക്കിൽ താഴത്തേതിൽ ഫായിസി(26)നെതിരെ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനു കാരണമാക്കിയതിന് തൃത്താല പൊലീസ് കേസെടുത്തിരുന്നു.
#accident #car #outofcontrol #collided #bus #housewife #who #undergoing #treatment #died
