കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; കണ്ടെത്തിയത് ചിറ്റൂരിലെ ഷാപ്പുകളിൽ നിന്നെടുത്ത സാമ്പിളുകളിൽ, വ്യാപക പരിശോധന

കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; കണ്ടെത്തിയത് ചിറ്റൂരിലെ ഷാപ്പുകളിൽ നിന്നെടുത്ത സാമ്പിളുകളിൽ, വ്യാപക പരിശോധന
Feb 27, 2025 02:55 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബിൽ നിന്നും പുറത്തു വന്ന റിപ്പോർട്ടിലാണ് ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമുണ്ടെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ​ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു.

കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേർക്കുന്നതെന്നാണ് നിഗമനം. കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളിൽ കലർത്തിയിരിക്കുകയെന്നാണ് എക്സൈസിന്‍റെ നി​ഗമനം.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപകമായി അന്വേഷണം നടത്താനാണ് എക്സൈസിന്റെ നീക്കം.

#presence #Coughsyrup #toddy #found #samples #shops#chittoor #extensivetesting

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories