(truevisionnews.com) ഘാന, ലൈബീരിയ, ടോഗോ, നൈജീരിയ തുടങ്ങിയ പടിഞ്ഞാറൻ ആഫ്രിക്കയിലെ പല രാജ്യങ്ങളിലെയും മുഖ്യാഹാരമാണ് ഫുഫു. പരമ്പരാഗത ഘനിയൻ, നൈജീരിയൻ രീതികളിൽ തുല്യമായ അളവുകളിൽ മരച്ചീനിമാവും ഉപ്പും വെള്ളവും ചേർത്ത മിശ്രിതം ഇടിച്ച് പതംവരുത്തിയെടുക്കുന്നു.

ചേരുവകൾ
കപ്പ
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
മുറിച്ചുവെച്ച കപ്പ കഷ്ണങ്ങൾ മിക്സിയിലേക്ക് ഇടുക. ശേഷം ഒരു കപ്പ് വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം മിക്സിയിൽ നിന്നും അരച്ചെടുത്ത കപ്പ ഒരു പാനിലേക്ക് മാറ്റി ചൂട് കുറഞ്ഞ അടുപ്പിൽ നന്നായി ഇളക്കുക.
നന്നായി ഇളക്കിയ കപ്പ അവസാനം വലിയുന്ന സ്ഥിതിയിലേക്കെത്തിയാൽ ആഫ്രിക്കൻ വിഭവമായ കസാവ ഫുഫു തയ്യാർ. ചിക്കൻ കറിയുടെ കൂടെയോ മറ്റേതെങ്കിലും മസാലക്കറിയുടെയും കൂടെ ഇത് കഴിക്കാവുന്നതാണ്.
#How #about #making '#CassavaFufu' #with #kappa?
