(truevisionnews.com) ചോറിന് കൂട്ടാൻ കറിയൊന്നുമില്ലേ ? അതോ ഉണ്ടാക്കിയ കറി ഇഷ്ടപ്പെടുന്നില്ലേ? എങ്കിൽ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന, വെറും അഞ്ച് മിനിറ്റിനുള്ളിൽ ഒരു കിടിലൻ കറി തയ്യാറാക്കിയാലോ?

ചേരുവകൾ
തക്കാളി -2
വെളുത്തുള്ളി, ഇഞ്ചി ചതച്ചത്
കുരുമുളക് പൊടി -1 ടേബിൾസ്പൂൺ
പുളിവെള്ളം - ആവശ്യത്തിന്
വെള്ളം - 2 കപ്പ്
മുളകുപൊടി - 1 1/ 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മല്ലിപ്പൊടി - അരടീസ്പൂൺ
കടുക്
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ
മല്ലിച്ചപ്പ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കും വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്ത ഒന്ന് ചൂടാക്കുക.
ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി ചതച്ചത് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം തക്കാളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, എന്നിവ ചേർത്ത് പച്ചമണം പോകുന്നതുവരെ ചൂടാക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് പുളിവെള്ളവും വെള്ളവും മല്ലിച്ചപ്പും ചേർത്ത് മൂടിവെച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക.
നല്ല ചൂടോടെ ചോറിന് വിളമ്പാൻ രസം റെഡി.
#prepare #delicious #rasam #just #five #minutes
