പാലക്കാട്: (truevisionnews.com) പട്ടാമ്പിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . പെരിന്തൽമണ്ണ ഏലംകുളം എറയത്ര വീട്ടിൽ ഫാത്തിമ അൻസിയ(18)യാണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടിൽ ഷമീർ പരുക്കുകളില്ലാതെ രക്ഷപെട്ടു. പട്ടാമ്പി - പുലാമന്തോൾ പാതയിൽ വള്ളൂർ രണ്ടാം മൈൽസിനടുത്ത് ബൈക്ക് ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.
ഷെമീറും ഫാത്തിമയും സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഫാത്തിമയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലിൽ ഫാർമസി ഡിപ്ലോമ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ അൻസിയ.
#Bike #collides #with #tanker #lorry #tragic #end #college #student
