(truevisionnews.com) ഇതുണ്ടാക്കാൻ ഇത്ര എളുപ്പമോ? മിക്ക വിഭവങ്ങളിലും കാണുന്ന ഒരു മെയിൻ ഘടഘമാണ് ട്യൂട്ടി ഫ്രൂട്ടി. ഇത് കഴിക്കുമ്പോൾ നിങ്ങൾ ആലോജിച്ചിട്ടില്ലേ ഇതെങ്ങനെ ഉണ്ടാക്കുമെന്ന്. എങ്കിൽ ഇനി വിഷമിക്കേണ്ട.. ഇതാ ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ ഒരു ഉഗ്രൻ റെസിപി

ചേരുവകൾ
പച്ച പപ്പായ -500 ഗ്രാം
പച്ച കളർ -ആവശ്യത്തിന്
മഞ്ഞ കളർ -ആവശ്യത്തിന്
ചുവപ്പ് കളർ -ആവശ്യത്തിന്
വാനില എസ്സൻസ്
പച്ചസാര - 2 കപ്പ്
വെള്ളം - 7 കപ്പ്
തയാറാക്കുന്ന വിധം
പച്ച പപ്പായ കുരുവും തൊലിയും കളഞ്ഞ് കഴുകി ചെറിയ കഴങ്ങളാക്കി മുറിച്ചെടുക്കുക. ഇവ ഒരു പാനിൽ ഇട്ട് 3 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. പപ്പായ പകുതി വേവ് ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം പപ്പായയിലെ വെള്ളം വാർത്തെടുക്കുക.
ഒരു പാനിലേക്കു രണ്ടു കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും വാനില എസ്സൻസും ചേർത്ത് ചൂടാക്കുക.
പഞ്ചസാര നന്നായി ഉരുക്കിയ ശേഷം വെള്ളം അരിച്ചു വച്ച പപ്പായ കഷ്ണങ്ങൾ പഞ്ചസാര പാനിയിലേക്കു ചേർത്ത് കൊടുക്കുക. പപ്പായ പഞ്ചസാരപാനിയിൽ കിടന്നു നന്നായി വെന്തു വരണം.
ശേഷം പപ്പായ ചേർത്ത പഞ്ചസാര ലായനി മൂന്ന് ബൗളിലേക്ക് കൃത്യ അളവിൽ ഒഴിച്ചുകൊടുക്കുക. ഇനി ഓരോ ബൗളിലും ഓരോ കളർ ചേർത്തു യോജിപ്പിക്കുക. പപ്പായയും കളറും ഒന്ന് യോജിച്ചു വരാൻ 12 മണിക്കൂർ അടച്ചു മാറ്റിവയ്ക്കാം.
ഇനി 3 പാത്രങ്ങളിൽ ടിഷ്യു പേപ്പർ എടുത്തു വച്ച് ഓരോ പാത്രത്തിലേക്കും ഓരോ കളർ പപ്പായ ചേർത്ത് നിരത്തി കൊടുക്കണം.
ടിഷ്യു പേപ്പർ പപ്പായ കഷണങ്ങളിൽ ഉള്ള പഞ്ചസാര പാനി എല്ലാം വലിച്ചെടുത്തു കഷ്ണങ്ങൾ ഡ്രൈ ആയി കിട്ടും . പപ്പായ കഷ്ണങ്ങൾ ഡ്രൈ ആയി വന്നാൽ ടേസ്റ്റി ട്യൂട്ടി ഫ്രൂട്ടി റെഡി.
#easy #make #can #make #tuttifrutti #home
