(truevisionnews.com) നാട്ടിൻപുറങ്ങളിലെ ഇഷ്ട വിഭവമാണ് ചേമ്പ്. ചോറിന് കറിയായും വൈകുന്നേരത്തെ ചായയ്ക്ക് ഒപ്പവും ചേമ്പ് ഉഗ്രൻ രുചിയാണ്. മലയാളികളുടെ ചെറിയൊരു അഹങ്കാരം എന്ന് വേണമെങ്കിൽ പറയാം.
പറമ്പിലേക്ക് ഇറങ്ങി മണ്ണോടെ ഇളക്കിയെടുത്ത ചേമ്പ് തൊലി കളഞ്ഞ് പുഴുങ്ങുമ്പോഴായാലും കറിവെക്കുമ്പോൾ ആയാലും കിട്ടുന്ന ഒരു ടേസ്റ്റ് ഉണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
.gif)

കുറച്ച് സമയം നീക്കിവെക്കാൻ തയാറാണോ? എങ്കിൽ നമുക്ക് ചെറിയൊരു ചൂടൻ ചേമ്പ് കറി തയാറാക്കൽ ആയാലോ ഇന്നത്തെ പരിപാടി.
ആവശ്യമായ ചേരുവകൾ
ചെറിയ കഷ്ണങ്ങളാക്കിയ ചേമ്പ് – 1/2 കിലോഗ്രാം
ചുവന്നുള്ളി – ചെറുതായി അരിഞ്ഞത്
ഉണക്കമുളക് – 4 എണ്ണം
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപ്പൊടി – 1 1/ 2 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയാറാക്കും വിധം
ഒരു പ്രഷർകുക്കറിൽ കഷണങ്ങളാക്കിയ ചേമ്പും മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്തു വരുമ്പോഴേക്കും 2 ഉണക്കമുളക് ചൂടാക്കി പച്ചമുളകും ഉള്ളിയും ചേർത്ത് ചതച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചെടുക്കുക. അതിലേക്ക് ബാക്കിയുള്ള ഉണക്കമുളകും ചതച്ചെടുത്ത ഉള്ളിയും കറിവേപ്പിലയും ചേർത്ത് വറവിട്ടെടുക്കുക.
ശേഷം ഇത് വേവിച്ചെടുത്ത ചേമ്പിലേക്ക് ഇട്ട് നന്നായി ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. നല്ല ചൂടുള്ളതും സ്വാദുള്ളതുമായ ചേമ്പ് കറി തയാർ.
ഉറപ്പായും വീട്ടിൽ പരീക്ഷിച്ചു നോക്കണ്ട ഒരു വിഭവമാണ് ചേമ്പ് കറി.
#chemp #curry #recipe #try #home
