(truevisionnews.com) ചോറിന് കറിയൊന്നുമില്ലേ? മോര് ഉണ്ടോ എങ്കിൽ, നല്ല ചൂട് ചോറിലേക്ക് നല്ല കാച്ചിയ മോര് ഒഴിച്ച് കഴിച്ചു നോക്കിയാലോ?

ചേരുവകൾ
മോര് - 1 കപ്പ്
വറ്റൽ മുളക് - 3 എണ്ണം
വെളുത്തുള്ളി -ആവശ്യത്തിന്
തേങ്ങ - അര മുറി
ഉലുവ
കടുക്
ഇഞ്ചി - ചെറിയ കഷണം
മുളക് പൊടി -1/4 ടീസ്പൂണ്
മഞ്ഞൾ പൊടി - 1/4 ടീസ്പൂണ്
തയാറാക്കും വിധം
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും ഒരു വറ്റൽ മുളക് രണ്ടാക്കി മുറിച്ചതും ഇട്ട് വറുത്തെടുക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. ശേഷം അരക്കപ്പ് വെള്ളമൊഴിച്ച് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് നന്നായി അരച്ച തേങ്ങയും ചേർത്ത് തിളച്ചുതുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം.
ചോറിന്റെ കൂടെ കഴിക്കാൻ നല്ല രുചിയുള്ള കാച്ചിയ മോര് റെഡി
#try #prepare #curdled #curd #delicious
